Category: Uncategorized

  • ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാപദ്ധതി സർവേ ആരംഭിച്ചു

    ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാപദ്ധതി സർവേ ആരംഭിച്ചു

    കുറവിലങ്ങാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ക7ുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ സർവ്വേ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം നിർവഹിച്ചു. ദേവമാതാ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി. കോളജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി മാത്യു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം അബ്ദുൾ കരീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.…

  • ത്രിൽസിൽ ആവേശം വിതറിവനിത സാംസ്‌കാരിക കൂട്ടായ്മയും സുംബാനൃത്തവും

    ത്രിൽസിൽ ആവേശം വിതറിവനിത സാംസ്‌കാരിക കൂട്ടായ്മയും സുംബാനൃത്തവും

    കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീ ശാക്തീകരണപരിപാടിയായ ത്രിൽസിനോടനുബന്ധിച്ച് സുംബാനൃത്തവും വനിതസാംസ്‌കാരിക കൂട്ടായ്മയും അർബുദനിർണ്ണയവും .അർബുദപരിശോധനാക്യാമ്പിന് മുന്നോടിയായാണ് ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ സൂമ്പാ ഡാൻസ് നടത്തിയത്. പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ്, ജനറൽ സർജൻ ഡോ. സോണി പി.എസ്. ഗൈനക്കോളജിസ്റ്റ് ഡോ. വിജി, ഡെന്റൽ സർജൻ ഡോ.സബിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ്, ജനറൽ സർജൻ ഡോ. സോണി പി.എസ്. ഗൈനക്കോളജിസ്റ്റ്…

  • കോഴാ അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിന് എംഎൽഎയെ ഒഴിവാക്കിയെന്ന്പരാതിയുമായി ജോർജ് ജി.ചെന്നേലി

    കോഴാ അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിന് എംഎൽഎയെ ഒഴിവാക്കിയെന്ന്പരാതിയുമായി ജോർജ് ജി.ചെന്നേലി

    കുറവിലങ്ങാട്: കോഴായിലെ അങ്കണവാടിയുടെ പുതിയകെട്ടിടം ഉദ്ഘാടനത്തിൽ സ്ഥലം എംഎൽഎ മോൻസ് ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്ത് മുൻഅംഗം ജോർജ് ജി. ചെന്നേലിൽ രംഗത്ത്. ബ്ലോക്ക്പഞ്ചായത്ത് നിലപാടിൽ വിശദീകരണം ആവശ്യപ്പെട്ട് പരാതിയും നൽകി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ശിശുവികസനസമിതി ഉഴവൂർ ബ്ലോക്ക് ഓഫീസർക്കുമാണ് പഞ്ചായത്ത് മുൻ അംഗം ജോർജ് ജി. ചെന്നേലി പരാതി നൽകിയിട്ടുള്ളത്.നോട്ടീസിൽ എംഎൽഎയുടെ ഉൾപ്പെടുത്താതിരിക്കുകയും പരിപാടിയിലേക്ക് ക്ഷണിക്കാതെ ബോധപൂർവം ഒഴിവാക്കുകയും ചെയ്തുവെന്നാണ് ചെന്നേലിയുടെ പരാതി. ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിക്കുന്നതായും ജോർജ് ജി.ചെന്നേലിൽ അറിയിച്ചു.

  • പുതുവേലി പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

    പുതുവേലി പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

    പുതുവേലി: സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് വികാരി ഫാ.ജോസഫ് ഈഴറാത്ത് തിരുനാൾ കൊടിയേറ്റും. ഫാ.സിൽജോ ആവണികുന്നേൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും.തുടർന്ന് കലാസന്ധ്യ.ശനിയാഴ്ച 5.30ന് ഫാ.ജോൺ കണിയാർകുന്നേൽ വിശുദ്ധ കുർബാനയർപ്പിക്കും. ഫാ. തോമസ് കരിമ്പുംകാലാ സന്ദേശം നൽകും. ഏഴിന് പ്രദക്ഷിണം. ഒൻപതിന് വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ.31ന് രാവിലെ ഏഴിന് വിശുദ്ധകുർബാന. 10ന് ഫാ. ജയിംസ് പൊങ്ങാനയിൽ ആഘോഷമായ തിരുനാൾ റാസയർപ്പിക്കും.12.15ന് പ്രദക്ഷിണം.

  • കുറവിലങ്ങാട്ട് ഖാദി വിൽപന ശാല തുറന്നു

    കുറവിലങ്ങാട്ട് ഖാദി വിൽപന ശാല തുറന്നു

    കുറവിലങ്ങാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലയിലെ ആറാമത്തെ വിൽപന ശാല ഭാരത് മാതാവാണിജ്യ സമുച്ചയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വിദേശത്ത് പോലും ഖാദി തുണിത്തരങ്ങൾക്ക് പ്രസക്തി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഖാദി ഉൽപന്നങ്ങളുടെ വിപണന മേഖല ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.വി. ബിന്ദു ആദ്യവിൽപന നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ,…

  • നവകേരള സദസ്;കുറവിലങ്ങാട് 3856 നിവേദനങ്ങൾ

    കുറവിലങ്ങാട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരളസദസിന്റെ കടുത്തുരുത്തി മണ്ഡലതല നവകേരള സദസിൽ 3856 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കിയിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനത്ത് സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കാനാണ് നീക്കം.

  • നവകേരളസദസ്:കുറവിലങ്ങാട് തിരുവാതിരയും മാർഗംകളിയുമായി വിളംബരറാലി

    നവകേരളസദസ്:കുറവിലങ്ങാട് തിരുവാതിരയും മാർഗംകളിയുമായി വിളംബരറാലി

    കുറവിലങ്ങാട്:- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ വിളംബരറാലി നടത്തി. എം.സി റോഡിൽ പാറ്റാനി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മുട്ടുങ്കൽ ജംഗ്ഷനിലൂടെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവേശിച്ചു. തിരുവാതിരയും മാർഗംകളിയും ലഹരിവിരുദ്ധ ബോധവൽക്കരണവുമൊക്കെ വിളംബരത്തിന്റെ ഭാഗമായി നടന്നു.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധദൃശ്യാവിഷ്‌കരണവും നടത്തിയിരുന്നു. സദസിന്റെ സ്വാഗതസംഘം ഭാരവാഹികളും ജനപ്രതിനിധികളും നേതൃത്വം നൽകി. കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്താണ് നവകേരള സദസ്.മുഖ്യമന്ത്രിയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം മർത്ത്മറിയം തീർത്ഥാടനകേന്ദ്രത്തിന്റെ മാർത്തോമ്മാ നസ്രാണി ഭവനിൽ നടക്കും.

  • ജില്ലാ നെറ്റ്‌ബോളിൽ തീക്കോയി സെന്റ് മേരീസും കുറവിലങ്ങാട് ദേവമാതായും ചാമ്പ്യന്മാർ

    കുറവിലങ്ങാട്: നെറ്റ് ബോൾ അസോസിയേഷന്റെയും കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ദേവമാതാ സ്‌പോർട്‌സ് അക്കാദമിയും ജില്ലാ നെറ്റ് ബോൾ അസോസിയേഷനും നടത്തിയ ജൂനിയർ പുരുഷ,വനിതാ വിഭാഗം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ തീക്കോയി സെന്റ് മേരീസ് സ്‌കൂളും വനിതാ വിഭാഗത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജ് കുറവിലങ്ങാടും വനിതാ വിഭാഗത്തിൽ മൗണ്ട് കാർമൽ എച്ച് എസ് എസ് കോട്ടയവും രണ്ടാംസ്ഥാനം നേടി . കുറവിലങ്ങാട് ദേവമാതാ…

  • ജില്ലാ ശാസ്ത്രമേളയിൽനസ്രത്ത്ഹിൽ ഡിപോളിന് രണ്ടാസ്ഥാനം

    ജില്ലാ ശാസ്ത്രമേളയിൽനസ്രത്ത്ഹിൽ ഡിപോളിന് രണ്ടാസ്ഥാനം

    ഹൈസ്‌കൂൾ വിഭാഗം ഐടി മേളയിലും പ്രവൃത്തിപരിചയമേളയിലും ഡിപോളിന് ഓവറോൾ കിരീടം കുറവിലങ്ങാട് : കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം നസ്രത്ത്ഹിൽ ഡിപോൾ ഹയർസെക്കന്ററി സ്‌കൂളിന്. 287 പോയിന്റോടെയാണ് ഡിപോളിന്റെ ഓവറോൾ രണ്ടാം സ്ഥാനം. ഹൈസ്‌കൂൾ വിഭാഗം ഐടി മേളയിലും പ്രവർത്തി പരിചയ മേളയിലും ഓവറോൾ ജേതാക്കളും ഡിപോളാണ്. ഹൈസ്‌കൂളിൽ നാല് ഒന്നാംസ്ഥാനവും അഞ്ച് രണ്ടാംസ്ഥാനവും മൂന്ന് മൂന്നാംസ്ഥാനവും നേടിയ ഡിപോളിന് ഹയർസെക്കന്ററിയിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ആറ് മൂന്നാംസ്ഥാനവും നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ 12 മിടുക്കരാണ്…

  • കുറവിലങ്ങാട്  യുഡിഎഫ് മണ്ഡലം പദയാത്ര വെള്ളിയാഴ്ച

    കുറവിലങ്ങാട് യുഡിഎഫ് മണ്ഡലം പദയാത്ര വെള്ളിയാഴ്ച

    കുറവിലങ്ങാട്: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പദയാത്ര നാളെ നടക്കും. നാളെ നാലിന് കുര്യത്ത് ആരംഭിക്കുന്ന പദയാത്ര മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മണ്ഡലം ചെയർമാൻ അനിൽ കാരയ്ക്കൽ അധ്യക്ഷത വഹിക്കും.പദയാത്രയുമായി ബന്ധപ്പെട്ട മണ്ഡലം നേതൃസമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന അഡൈ്വസർ തോമസ് കണ്ണന്തറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, സിബി ചിറ്റക്കാട്ട്, വി.യു ചെറിയാൻ, ടിംസ് പോൾ, ആന്റണി മുണ്ടക്കൻ, ബിബിൻ പെരുമ്പംതടം, ടോമി…

  • മരങ്ങാട്ടുപിള്ളി സഹകരണബാങ്ക്എൽഡിഎഫ് കൺവൻഷൻ നടത്തി

    മരങ്ങാട്ടുപിള്ളി സഹകരണബാങ്ക്എൽഡിഎഫ് കൺവൻഷൻ നടത്തി

    മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സിപിഎംജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വൈസ് പ്രസിഡന്റ് ഉഷ രാജു, ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ…

error: Content is protected !!