Kuravilangadvartha

  • അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മീരയ്ക്കായി പ്രാർത്ഥനയോടെ ഉഴവൂർ

    അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മീരയ്ക്കായി പ്രാർത്ഥനയോടെ ഉഴവൂർ

    Malayali pregnant – Uzhavoor Meera Attacked by Husband at US

  • അറുപതിന്റെ നിറവിൽ 60 ഇന കർമ്മപരിപാടിയുമായികുറവിലങ്ങാട് ദേവമാതാ കോളജ്

    അറുപതിന്റെ നിറവിൽ 60 ഇന കർമ്മപരിപാടിയുമായികുറവിലങ്ങാട് ദേവമാതാ കോളജ്

    ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരത്തിൽ കുറവിലങ്ങാട്: വജ്രജൂബിലിയുടെ തിളക്കത്തിലെത്തിയ ദേവമാതാ കോളജിൽ ജൂബിലി ആഘോഷത്തിൽ 60 ഇന കർമ്മപരിപാടികളും. ഒരുവർഷത്തെ ആഘോഷത്തിനിടെ 60 ഇന പരിപാടികൾ നടത്താൻ നിശ്ചയിച്ചതായി മാനേജർ ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർമാരായ ഡോ. സജി അഗസ്റ്റിൻ, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.എം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വജ്രജൂബിലി സ്മാരക പ്രഭാഷണ…

  • കുറവിലങ്ങാടിന്റെ തമുക്ക് പെരുമയ്ക്ക് 150 വയസ്

    കുറവിലങ്ങാടിന്റെ തമുക്ക് പെരുമയ്ക്ക് 150 വയസ്

    കുറവിലങ്ങാട്: പ്രാര്‍ത്ഥനയുടെ കരുത്തും കളത്തൂര്‍ കരയുടെ ഒരുമയും സമ്മേളിപ്പിയ്ക്കുന്ന തമുക്ക് നേര്‍ച്ചയ്ക്ക് നാളെ 150 വയസ്. പൂര്‍വികര്‍ തുടങ്ങിയ നേര്‍ച്ചയെ അഭംഗുരം ഒന്നരനൂറ്റാണ്ട് നടത്താനായതില്‍ ദൈവതിരുമുന്‍പില്‍ നന്ദി ചൊല്ലുകയാണ് കുറവിലങ്ങാട് ഇടവകയിലെ കളത്തൂര്‍ കരക്കാര്‍. കളത്തൂര്‍ ഗ്രാമത്തിന്റെ ഒന്നാകെയുള്ള കരുത്ത് പ്രകടമാക്കുന്ന തമുക്ക് നേര്‍ച്ചയുടെ 150-ാം വാര്‍ഷികത്തില്‍ ആയിരങ്ങള്‍ നേര്‍ച്ചവാങ്ങാനും പ്രാര്‍ത്ഥനയില്‍ പങ്കുചേരാനുമായി നാളെ കുവിലങ്ങാട് പള്ളിയിലെത്തും. ഓശാന ഞായറാഴ്ച ദേവാലയത്തിലെത്തി കുരുത്തോലയും തമുക്കും വാങ്ങി വീടുകളിലേക്ക് മടങ്ങുന്ന പതിവിന് തലമുറകളുടെ പഴക്കമാണുള്ളത്. ഒരുമയുടെ പെരുമയില്‍ കളത്തൂര്‍കരആയിരങ്ങള്‍…

  • മരങ്ങാട്ടുപിള്ളി സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്ത്

    മരങ്ങാട്ടുപിള്ളി സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്ത്

    കുറവിലങ്ങാട്: മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മരങ്ങാട്ടുപിള്ളയ്ക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു . എറണാകുളത്തെ മുളന്തുരുത്തി, കണ്ണൂരിലെ പാപ്പിനിശ്ശേരി പഞ്ചായത്തുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. കോട്ടയം ജില്ലാതലത്തില്‍ തിരുവാര്‍പ്പ്, എലിക്കുളം പഞ്ചായത്തുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സേവന പ്രദാനത്തിലെ കാര്യക്ഷമതയ്ക്കും ഇ – ഗവേണന്‍സിനുമുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി പ്രഖ്യാപിക്കപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇരട്ട നേട്ടത്തില്‍ ഗ്രാമപഞ്ചായത്ത് അത്യന്തം…

  • കുറവിലങ്ങാട് ഉപജില്ലാ ശാസ്‌ത്രോത്സവം നസ്രത്ത്ഹില്‍ ഡി പോളിന് കിരീടം

    കുറവിലങ്ങാട് ഉപജില്ലാ ശാസ്‌ത്രോത്സവം നസ്രത്ത്ഹില്‍ ഡി പോളിന് കിരീടം

    കുറവിലങ്ങാട്: മുട്ടുചിറ സെന്റ്. ആഗ്‌നസ് സ്‌കൂള്‍ ആതിഥ്യമരുളിയ ഉപജില്ല ശാസ്ത്രാത്സവത്തില്‍ നസ്രത്തുഹില്‍ ഡി പോള്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് ഓവറോള്‍ കിരീടം. 601 പോയിന്റോടെയാണ് ഡി പോളിന്റെ വിജയകിരീടം. ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള എന്നിവയിലും ഡിപോളിനാണ് കിരിടം. വിജയികളേയും അധ്യാപകരെയും പ്രിന്‍സിപ്പാള്‍ ഫാ. ക്ലമന്റ് കൊടകല്ലില്‍, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിമ്മിച്ചന്‍ കുളത്തിങ്കല്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ അഭിനന്ദിച്ചു.

  • റവ. ഡോ. ജോസഫ് തടത്തില്‍ പാലാ രൂപത മുഖ്യവികാരി ജനറാള്‍

    റവ. ഡോ. ജോസഫ് തടത്തില്‍ പാലാ രൂപത മുഖ്യവികാരി ജനറാള്‍

    കുറവിലങ്ങാട്: പാലാ രൂപത മുഖ്യവികാരി ജനറാളായി (പ്രോട്ടോസിഞ്ചെല്ലൂസ്) റവ.ഡോ. ജോസഫ് തടത്തിലിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിയമിച്ചു. രൂപത സഹായമെത്രാനെന്ന നിലയില്‍ പ്രോട്ടോസിഞ്ചെല്ലൂസായി സേവനം ചെയ്തിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് മോണ്‍. ജോസഫ് തടത്തിലിനെ മുഖ്യവികാരി ജനറാളായി പുതിയ ദൗത്യം രൂപതാധ്യക്ഷന്‍ ഏല്‍പ്പിച്ചത്. പുതിയ ചുമതലയോടെ പാലാ സെന്റ് തോമസ് കോളജ്, പാലാ അല്‍ഫോന്‍സാ കോളജ്, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ കോളജുകളുടെ മാനേജര്‍ ചുമതലയും…

  • കുറിച്ചിത്താനം ശ്രീകൃഷ്ണാ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിനിറവില്‍ 29 ന് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

    കുറിച്ചിത്താനം ശ്രീകൃഷ്ണാ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിനിറവില്‍ 29 ന് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

    മരങ്ങാട്ടുപിള്ളി; 1946 തുടക്കംകുറിച്ച്  75 ന്റെ നിറവിലെത്തി ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന കുറിച്ചിത്താനം ശ്രീകൃഷ്ണ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരുവര്‍ക്കാലം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തിരിതെളിയും. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രം ദാനംചെയ്ത നാലേക്കര്‍ സ്ഥലത്താണ്  എഡ്യുക്കോഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ഹൈസ്‌കൂളായി 1946 ല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എട്ടാംക്ലാസില്‍ 24 വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു ആരംഭം. പൂത്തൃക്കോവില്‍ ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങളടക്കം പണയപ്പെടുത്തിയാണ് ആദ്യകാലത്ത് സ്‌കൂളിന് കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയത്. കുറിച്ചിത്താനം പഴയിടം ദാമോദരന്‍നമ്പൂതിരി ആയിരുന്നു ആദ്യസ്‌കൂള്‍ മാനേജരെങ്കില്‍ അദ്ദേഹത്തിന്റെ…

  • കോഴാ കപ്പേളയിൽ ജോസഫ് നാമധാരി സംഗമം

    കോഴാ കപ്പേളയിൽ ജോസഫ് നാമധാരി സംഗമം

    മാർ യൗസേപ്പിൻ്റെ വണക്കമാസാചരണ സമാപനത്തോടനുബന്ധിച്ച് കോഴാ സെൻറ് ജോസഫ് കപ്പേളയിൽ നടന്ന ജോസഫ് നാമധാരി സംഗമത്തിലെ ത്തിയവർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. മാത്യു കാടൻകാവിൽ എന്നിവരോടൊപ്പം.

  • കുറവിലങ്ങാട് വനിതാ ദിനത്തിൽ 51 വനിതകൾക്ക് 51 പ്ലാവിൻ തൈകൾ

    കേരള സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പുതിയ പരിപാടിയായ ഞങ്ങളും കൃഷിയിലേക്ക് (അവനവൻ്റെ വീട്ടിൽ വേണ്ട പഴങ്ങളും പച്ചക്കറികളും അവിടെ തന്നെ ഉണ്ടാക്കുക …) എന്ന പദ്ധതിയുടെ പ്രചരണാർത്ഥം കുറവിലങ്ങാട് കൃഷിഭവൻ ടീം വനിതാ ദിനമായ 2022 മാർച്ച് 8 ന് 51 വനിതകൾക്ക് 51 പ്ലാവിൻതൈകൾ ( വിയറ്റ്നാം യേർലി ഇനത്തിൽപ്പെട്ട ബഡ് ചെയ്ത തൈകൾ ) വിതരണം ചെയ്തു കൊണ്ട് കർഷക സമൂഹം വനിതാദിനാശംസകൾ പങ്കുവയ്ക്കുന്നു … പദ്ധതിയുടെ ഉദ്ഘാടനം മാർച്ച്…

  • മൂന്നു നോമ്പിന്‌ ഞായറാഴ്ച കൊടിയേറും

    മൂന്നു നോമ്പിന്‌ ഞായറാഴ്ച കൊടിയേറും

    കുറവിലങ്ങാട്: ആഗോളമരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്ന് നോമ്പ് തിരുനാളിനും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഓര്‍മ്മയാചരണത്തിനും ഇന്ന് (ഞായര്‍) തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ച് ആചാരങ്ങള്‍ മുടങ്ങാതെ നടത്താനാണ് തീരുമാനം. തിരുനാള്‍ നടത്തിപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നത് സംബന്ധിച്ച് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈദികരും കൈക്കാരന്മാരും പള്ളിയോഗം പ്രതിനിധികളും ചേര്‍ന്ന് അവലോകനം നടത്തി.മൂന്ന് നോമ്പ് തിരുനാളില്‍ പതിവായി പകലോമറ്റം, തോട്ടുവ, കുര്യനാട്, കോഴാ…

  • ദത്ത് ഗ്രാമ പ്രഖ്യാപനവും എൽഇഡി ബൾബുകളുടെ വിതരണവും

    ദത്ത് ഗ്രാമ പ്രഖ്യാപനവും എൽഇഡി ബൾബുകളുടെ വിതരണവും

    കുറവിലങ്ങാട് ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് ദത്ത് ഗ്രാമമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഏറ്റെടുത്തു. ദത്തു ഗ്രാമ പ്രഖ്യാപനവും എൽ.ഇ.ഡി ബൾബുകളുടെ വിതരണവും മൂന്നിന് 10 ന് പഞ്ചായത്ത് ഒന്നാം വാർഡിലെ സാംസ്കാരിക നിലയത്തിൽ നടത്തും. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ വിനു വലിയകണ്ടം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ സുനിൽ. സി.മാത്യു ദത്തു ഗ്രാമ പ്രഖ്യാപനം നിർവഹിക്കും.സ്വയം തൊഴിൽ പദ്ധതിയിലൂടെ പരിശീലനം സിദ്ധിച്ച ദേവമാതാ കോളേജ് എൻഎസ്എസ്…

  • ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

    ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

                കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൌജന്യമായി ചലനസഹായി/ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ഉഴവൂർ ബ്ലോക്കിലെ ക്യാമ്പിന്റെ ഉദ്ഘാടനംകുറവിലങ്ങാട് സെന്റ് മേരീസ് പാരീഷ് ഹാളിൽ തോമസ് ചാഴികാടൻ എം.പി  നിർവ്വഹിച്ചു.             40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി പി.എൽ /എ.പി.എൽ വിഭാഗത്തിൽ പെട്ടവരും പ്രതിമാസ വരുമാനം  15000/- രൂപയിൽ താഴെ ഉള്ളവരുമായ 150 ഓളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു.123…

  • കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ് 27ന് കുറവിലങ്ങാട്

    കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ് 27ന് കുറവിലങ്ങാട്

    കുറവിലങ്ങാട്:: പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ബ്ലോക്ക് തലത്തിലുള്ള ക്യാമ്പുകൾ 7 ദിവസങ്ങളിലായി നടത്തും. തിങ്കളാഴ്ച (നവംബര് 22) മുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി അറിയിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (അലിംകോ)യും, സാമൂഹ്യ നീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻറ് സമിതിയിൽ…

  • ജില്ലാ ക്വിസിൽ ഒന്നാം സ്ഥാനവുമായി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും

    ജില്ലാ ക്വിസിൽ ഒന്നാം സ്ഥാനവുമായി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും

    കുറവിലങ്ങാട് : ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള പ്രശ്നോത്തരിയിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് മിനി മത്തായി, സെക്രട്ടറി . രാജേഷ് ടി വര്‍ഗീസ് എന്നിവരാണ് പ്രശ്നോത്തരിയില്‍ പങ്കെടുത്തത്. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച മത്സര പരിപാടി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും…

  • കുറവിലങ്ങാട് അതി ദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിച്ചു

    കുറവിലങ്ങാട് അതി ദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിച്ചു

      കുറവിലങ്ങാട്:       സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്ന നടപടികൾക്ക് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ചു .ഇതിനുമുന്നോടിയായി വാർഡ് തലത്തിൽ ജനകീയ സമിതിക്ക് രൂപം നൽകി .എല്ലാ വാർഡിൽ നിന്നും ഉള്ള ജനകീയ സമിതി അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ നൽകുന്ന പഞ്ചായത്ത് തല പരിശീലന പരിപാടി  പ്രസിഡൻറ് മിനി മത്തായി  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അൽഫോൺസ് ജോസഫ്     അധ്യക്ഷത    വഹിച്ച യോഗത്തിൽ  സ്ഥിരം സമിതി അധ്യക്ഷരായ എംഎൻ രമേശൻ ,സന്ധ്യ…

  • കാട്ടാമ്പാക്കിലെ ഖാദിയിൽ പുതിയ പദ്ധതികൾക്ക് നീക്കം

    കാട്ടാമ്പാക്കിലെ ഖാദിയിൽ പുതിയ പദ്ധതികൾക്ക് നീക്കം

    കാട്ടാമ്പാക്കിൽ പ്രവർത്തിക്കുന്ന ഖാദി ഉൽപാദന കേന്ദ്രത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കെട്ടിട സന്ദർശനം നടത്തി..ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ്മ , വാർഡ് മെമ്പർ ബോബൻ മഞ്ഞളാമലയിൽ, ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ സാജൻ ജേക്കബ്, മെമ്പർമാരായ ബീന ഷിബു, ലിസി ജീവൻ, ശ്രീകലാ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

  • വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്

    വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്

    വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്. സമ്മാനം നേടിയത് ആരാണെന്ന അന്വേഷണം തുടരുന്നു. കോഴാ സ്വദേശി അനീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്. സമ്മാനാർഹമായ ടിക്കറ്റ് ആരാണ് വാങ്ങിയത് എന്ന് വ്യക്തമായിട്ടില്ല . 75 ലക്ഷമാണ് ഭാഗ്യവാന് ലഭിയ്ക്കുക .

  • ഇന്ദിരാജിയെ സ്മരിച്ച് കോൺഗ്രസ്

    ഇന്ദിരാജിയെ സ്മരിച്ച് കോൺഗ്രസ്

    ഇന്ദിര പ്രിയദർശനിയെ അനുസ്മരിച്ച് കോൺഗ്രസ്. ഇന്ദിരയുടെ 104-ാം ജന്മദിന അനുസ്മരണം കടുത്തുരുത്തി ബ്ലോക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. .ബ്ലോക്ക്‌ പ്രസിഡന്റ്‌ ബേബി തൊണ്ടംകുഴി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർമാരായ എം കെ സാംബുജി, സി കെ ശശി ,മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പീറ്റർ മ്യാലിപറമ്പിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ ശ്രീനിവാസ് കോയിത്താനം, കെ കെ ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.

  • കൂട്ടിക്കലിന് ഒരു ലക്ഷം രൂപ നൽകി കുറവിലങ്ങാടെ വ്യാപാരികൾ

    കൂട്ടിക്കലിന് ഒരു ലക്ഷം രൂപ നൽകി കുറവിലങ്ങാടെ വ്യാപാരികൾ

    കുറവിലങ്ങാട്: വ്യാപാരി വ്യാവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഏന്തയാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രളയദുരിതം അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നത്തിനായി സാമാഹരിച്ച തുകയായ 1,00,001 രൂപ കൈമാറി.കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട് കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടിയെ തുക ഏല്‍പ്പിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സിജോ പാറ്റാനി, ട്രഷറര്‍ ഷാജി ചിറ്റക്കാട്ട്, വൈസ് പ്രസിഡന്റ് പോളി സെബാസ്റ്റിയന്‍, ചാണ്ടി വര്‍ക്കി, സണ്ണി ജോസഫ്, മിഥുന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

  • കോൺഗ്രസ് ധർണ വ്യാഴാഴ്ച കടുത്തുരുത്തിയിൽ

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന കൊള്ളയ്ക് എതിരെ കോൺഗ്രസ്‌ കടുത്തുരുത്തി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 വ്യഴാഴ്ച 10:30 ന് കടുത്തുരുത്തി BSNL ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. ഡി. സി.സി ഭാരവാഹികൾ, ബ്ലോക്ക്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ബാങ്ക് ബോർഡ്‌ അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ബേബി തൊണ്ടാംകുഴി അറിയിച്ചു.

  • കട്ടച്ചിറ മേരിമൗണ്ട് സ്‌കൂളിന്റെ സാമൂഹികപ്രതിബദ്ധത അഭിനന്ദനാര്‍ഹം: മന്ത്രി വി.എന്‍ വാസവന്‍

    കട്ടച്ചിറ മേരിമൗണ്ട് സ്‌കൂളിന്റെ സാമൂഹികപ്രതിബദ്ധത അഭിനന്ദനാര്‍ഹം: മന്ത്രി വി.എന്‍ വാസവന്‍

    കുറവിലങ്ങാട്; ഏറ്റുമാനൂര്‍ കട്ടച്ചിറ മേരിമൗണ്ട് പബ്ളിക് സ്‌കൂള്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. മേരിമൗണ്ട് സ്‌കൂള്‍ നടപ്പിലാക്കുന്ന സ്വപ്‌നഭവനം പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനം കളത്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തൊടുപുഴ സ്വദേശിനിയിക്കാണ് വീട് നല്‍കിയത്. കുറവിലങ്ങാട് കളത്തൂര്‍ വരകുകാലായില്‍ മാത്യുജോസഫ്, സഹോദരന്‍ ജോയിജോസഫ് എന്നിവര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. മാന്‍സ്ജോസഫ് എംഎല്‍എ അധ്യക്ഷനായി. മേരിമൗണ്ട് പബ്ളിക് സ്‌കൂള്‍ പ്രന്‍സിപ്പള്‍ സിസ്റ്റര്‍ ലിസി…

  • ദേവമാതാ കോളജില്‍ റാങ്ക് ജേതാക്കള്‍ക്ക് സ്വീകരണം, ഒന്നാം വര്‍ഷക്കാര്‍ക്ക് ഓറിയന്റേഷനും

    ദേവമാതാ കോളജില്‍ റാങ്ക് ജേതാക്കള്‍ക്ക് സ്വീകരണം, ഒന്നാം വര്‍ഷക്കാര്‍ക്ക് ഓറിയന്റേഷനും

    കുറവിലങ്ങാട്: ദേവമാതാ കോളജില്‍ റാങ്ക് ജേതാക്കള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലായി സ്വീകരണം നല്‍കും. ഒന്നാം വര്‍ഷബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷനും ഇതൊടൊന്നിച്ച് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോളജ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. ബുധനാഴ്ച 9.45ന് കോളജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മാനേജര്‍ റാങ്ക് ജേതാക്കളെ അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ അസി. പ്രഫ. ഫാ. മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ.ഡോ. ജേക്കബ്…

  • അംഗന്‍വാടി സമര്‍പ്പണത്തില്‍ ഉദ്ഘാടകയായി റാങ്ക് ജേതാവും പൂര്‍വവിദ്യാര്‍ത്ഥിനിയുമായ റിച്ച

    അംഗന്‍വാടി സമര്‍പ്പണത്തില്‍ ഉദ്ഘാടകയായി റാങ്ക് ജേതാവും പൂര്‍വവിദ്യാര്‍ത്ഥിനിയുമായ റിച്ച

    കുറവിലങ്ങാട്: സര്‍വകലാശാലയില്‍ റാങ്ക് നേടിയതിനേക്കാള്‍ അംഗീകാരമാകാം ഇത് റിച്ചയ്ക്ക്. ദേവമാതാ കോളജിലെ വിദ്യാര്‍ത്ഥിനി എം.ജി സര്‍വകലാശാലയിലെ ബിഎസ് സി ഗണിതശാസ്ത്രത്തിലെ ഒന്നാം റാങ്ക് ജേതാവ് കഴിഞ്ഞ ദിവസം തന്റെ പഴയ അംഗന്‍വാടിയിലെത്തിയത് കേവലം പൂര്‍വവിദ്യാര്‍ത്ഥിയായല്ല. അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകയായാണ്.കുറവിലങ്ങാട് കരോട്ടേക്കുന്നേന്‍ റിച്ച സെബാസ്റ്റിയനാണ് കാളിയാര്‍തോട്ടം അംഗന്‍വാടി നാടിനായി സമര്‍പ്പിച്ചത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരിയ്‌ക്കെ പി.സി കുര്യനാണ് അംഗന്‍വാടിയ്ക്കായി സ്ഥലം സംഭാവന ചെയ്തത്. ബ്ലോക്ക് വൈസ്പ്രസിഡന്റ് ഡോ.…

  • കുറവിലങ്ങാട് പുതിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ സൊസൈറ്റി

    കുറവിലങ്ങാട് പുതിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ സൊസൈറ്റി

    കുറവിലങ്ങാട്: നാട്ടില്‍ പുതിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ സൊസൈറ്റി. സഹകരണ മേഖലയിലാണ് പ്രവര്‍ത്തനം. ഇന്ദിരഗിരി സ്‌കില്‍ ഡവലപ്പ്മെന്റ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെന്നാണ് പേര്. ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഷാജി മാത്യു പുതിയിടം, ബേബി തൊണ്ടാംകുഴി, ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, ആന്റണി എന്‍.വി. നമ്പുശ്ശേരില്‍, സിബി തോമസ് ഓലിക്കല്‍, മിനി സഹദേവന്‍ താന്നിക്കുഴിയില്‍, ഷൈനി ബിജു കോയിക്കല്‍ ഓരത്ത്, സിന്‍സി ബിജു താന്നിക്കതടത്തില്‍, അനീഷ് റ്റി.റ്റി തറപ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു.

  • പരിസ്ഥിതി സംരക്ഷണത്തില്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണം: മോന്‍സ് ജോസഫ്

    കുറവിലങ്ങാട് : പരിസ്ഥിതി സംരക്ഷണത്തിനും വ്യക്തി ശുചിത്വത്തിനും കുട്ടികള്‍ മുന്‍ഗണന നല്‍കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്., കോട്ടയം ഹരിത കേരള മിഷന്‍ എന്നിവര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ് എം.എന്‍. രമേശന്‍, സന്ധ്യ സജികുമാര്‍, വിനുമോന്‍ കുര്യന്‍, ജോസഫ് എം.എം., റ്റെസി സജീവ് കമലാസനന്‍, ഇ.കെ. ജോയിസ് അലക്സ്, ലതിക സാജു,…

  • ഡോ. കെ ആർ നാരായണനെ സ്മരിച്ച് മാതൃ ഗ്രാമം

    ഡോ. കെ ആർ നാരായണനെ സ്മരിച്ച് മാതൃ ഗ്രാമം

    ഉഴവൂർ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി തോമസ് ചാഴികാടൻ ഉദ്ഘടനം ചെയ്തു. ശാന്തിഗിരി ആശ്രമം കോട്ടയം ജില്ല മേധാവി അർച്ചിത് സ്വാമി മുഖ്യാതിഥിയായി . ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ സ്വാഗതം ആശംസിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മാത്യു, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ്‌…

  • ജയ്ഗിരിക്ക് 1.73 കോടിയുടെ ജലസേചന പദ്ധതിയ്ക്ക് ഭരണാനുമതി

    ജയ്ഗിരിക്ക് 1.73 കോടിയുടെ ജലസേചന പദ്ധതിയ്ക്ക് ഭരണാനുമതി

    കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കെ.എം.മാണി ഇന്റഗ്രേറ്റഡ് മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി പ്രൊപ്പോസൽ നൽകുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, വാർഡ് മെമ്പർ വിനു കുര്യൻ എന്നിവർ മന്ത്രി റോഷിഅഗസ്റ്റ്യനു നിവേദനം സമർപ്പിക്കുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ്പദ്ധതി ജലസേചന വകുപ്പ് ഏറ്റെടുത്തത്.ഒന്നാം വാർഡിലെ 50 കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നത്. ജലസേചന, കാർഷിക വകുപ്പു് ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ യോഗംവിളിച്ചു ചേർത്ത് ഗുണഭോക്തൃ സമിതി രൂപീകരിച്ചു. മുവാറ്റുപുഴ വാലി…

  • റോഡിന് ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് നാടിന്റെ ആദരവ്റോഡ് ഉദ്ഘാടനവും നടത്തി

    റോഡിന് ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് നാടിന്റെ ആദരവ്റോഡ് ഉദ്ഘാടനവും നടത്തി

    ഉഴവൂർ: അരീക്കര വാർഡിൽ 35.25 ലക്ഷം രൂപ വിനിയോഗിച്ച് വികസിപ്പിച്ച ഇഞ്ചേനാട്ട്-വെട്ടം-വാക്കേൽ റോഡ് തുറന്നുനൽകി. റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.റോഡ് വികസനത്തിനായി മോൻസ് ജോസഫ് എംഎൽഎ 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു 10 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 5.5 ലക്ഷം രൂപയും ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 4.75 ലക്ഷം രൂപയും അനുവദിച്ച് നൽകി.അനുമോദനവും റോഡ് ഉദ്ഘാടന സമ്മേളനവും ജോസ് കെ. മാണി…

  • കുറവിലങ്ങാട് 19കാരന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം

    കുറവിലങ്ങാട് 19കാരന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം

    കുറവിലങ്ങാട്: വിവാഹനശ്ചയത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട പന്തൽ നിർമ്മാണത്തിനെത്തിയവർ തമ്മിലുണ്ടായ വാക്കേറ്റത്തെതുടർന്ന് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട ്‌പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വിവാഹവീട്ടിലെത്തിയ സംഘം ലോഡ്ജിൽ താമസിക്കുന്നതിനിടയിലുണ്ടായ വാക്ക് തർക്കത്തെതുടർന്ന് കൊലപാതകമുണ്ടായതായാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ആലപ്പുഴ തുമ്പോളി സ്വദേശി മിഥുൻ (18) കൊല്ലപ്പെട്ട സംഭവത്തിലാണ് പാലാ അഡിഷണൽ സെഷൻസ് കോടതിയുടെ വിധി. കൊട്ടാരക്കര സ്വദേശി ജയകൃഷ്ണൻ, വടക്കൻ പറവൂർ സ്വദേശി മധുസൂദൻ എന്നിവരെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും കോടിതി വിധിച്ചത്.2014…

  • കെട്ടിടനിർമ്മാണസ്ഥലത്ത് പിന്നോട്ടെടുത്ത ടിപ്പറിടിച്ച് വാക്കാട് ഐക്കരേട്ട് അപ്പച്ചൻ മരിച്ചു

    കെട്ടിടനിർമ്മാണസ്ഥലത്ത് പിന്നോട്ടെടുത്ത ടിപ്പറിടിച്ച് വാക്കാട് ഐക്കരേട്ട് അപ്പച്ചൻ മരിച്ചു

    കുറവിലങ്ങാട്: കെട്ടിടനിർമ്മാണ സ്ഥലത്തെത്തിയ ടിപ്പർ പിന്നോട്ടെടുക്കുന്നതിനിടയിൽ ടിപ്പറിടിച്ച് കെട്ടിട ഉടമ മരിച്ചു. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റ് റിട്ട. ഉദ്യോഗസ്ഥൻ വാക്കാട് ഐക്കരേട്ട് അപ്പച്ചനാ (ജോസ്-64) ണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വൈക്കം റോഡിൽ മൂവാങ്കൽ ഭാഗത്തായിരുന്നു അപകടം. ഇവിടെ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷേപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം നടന്നുവരികയാണ്. അപ്പച്ചനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ടിപ്പറിനടയിൽപ്പെട്ട അപ്പച്ചനെ രക്ഷപ്പെടുത്തുന്നതിനായി ക്രെയിൻ എത്തിച്ച് ടിപ്പർ ഉയർത്തുകയായിരുന്നു. കരിങ്കല്ലുമായി എത്തിയതായിരുന്നു…

  • കോഴാ തുറുവേലിക്കുന്നേൽ കുട്ടിയമ്മ അന്തരിച്ചു

    കോഴാ തുറുവേലിക്കുന്നേൽ കുട്ടിയമ്മ അന്തരിച്ചു

    കുറവിലങ്ങാട് : കോഴാ തുറുവേലിക്കുന്നേൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരി ചാക്കോ (കുട്ടിയമ്മ-87) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ.പരേത കോഴാ ചൂരിക്കപ്രായിൽ കുടുംബാംഗമാണ്.മക്കൾ : സണ്ണി, മറിയമ്മ, ലിസി, കുഞ്ഞുമോൾ, മിനി, റെസി.മരുമക്കൾ : ലിസി വലിയകണ്ടത്തിൽ (ഇലഞ്ഞി ), അഗസ്റ്റിൻ മംഗലത്ത് (എറണാകുളം), ജോർജ് കുര്യൻ പേഴുംകാട്ടിൽ (കൂട്ടിക്കൽ), സുനിൽ മാത്യു മൂങ്ങാമാക്കൽ (ആനിക്കാട്), എബി തോമസ്…

  • കടുത്തുരുത്തിയിൽ കരുത്തറിയിച്ച് എൽഡിഎഫ് കൺവൻഷൻ

    കടുത്തുരുത്തിയിൽ കരുത്തറിയിച്ച് എൽഡിഎഫ് കൺവൻഷൻ

    കുറവിലങ്ങാട്: ഇടതുമുന്നണി പ്രവർത്തകരുടെ ആവേശം ഇരട്ടിപ്പിച്ച് എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവൻഷൻ. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നെത്തിയ ആയിരക്കണക്കായ പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങളും ജയ് വിളികളും നിറഞ്ഞനിന്ന സമ്മേളനത്തിലേക്കാണ് സ്ഥാനാർത്ഥികളും നേതാക്കളും വന്നിറങ്ങിയത്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലിയായാണ് യുവജനപ്രവർത്തകർ കൺവൻഷനിലെത്തിയത്.നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെറാലിയായാണ് എൽഡിഎഫ് നേതാക്കളടക്കം കൺവൻഷൻ വേദിയിലെത്തിയത്. ജോസ് കെ. മാണി എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ സ്ത്രീകളുടേയും യുവജനങ്ങളുടേയും പ്രകടമായ സാന്നിധ്യം വ്യക്തമായിരുന്നു. ഘടകക്ഷി…

  • കടപ്ലാമറ്റത്തിന് ഇനി സ്വന്തം മേളപ്പട, കരുത്തായത് ബ്ലോക്ക് പഞ്ചായത്ത്

    കടപ്ലാമറ്റത്തിന് ഇനി സ്വന്തം മേളപ്പട, കരുത്തായത് ബ്ലോക്ക് പഞ്ചായത്ത്

    കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തിന് ഇനി സ്വന്തം മേളക്കാർ. ഗ്രാമപഞ്ചായത്തിന്റെ വനിതാദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടപിയത് ഞ്ചായത്തിലെ 12 വനിതകൾ അണിനിരന്ന വനിതാ ശിങ്കാരിമേളം.ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷനംഗവും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ജീന സിറിയക് പട്ടികജാതി വികസന ഫണ്ടിൽ നിന്ന് സമ്മാനിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും…

  • മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

    മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

    മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും അഗ്‌നിശമനസേനയും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പരിശീലനം നൽകി.വൈസ് പ്രസിഡൻറ് ഉഷാ രാജുവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസി ദാസ്, സിറിയക്ക് മാത്യു, മെമ്പർമാരായ സന്തോഷ്‌കുമാർ എം എൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, തുടങ്ങിയവർ പ്രസംഗിച്ചു.ഫയർ ആൻറ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ…

  • എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവൻഷൻ ബുധനാഴ്ച

    പാലാ: ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാർലമെൻ്റ് തെരഞ്ഞെടുപ്പു കൺവൻഷൻ നാളെ(ബുധൻ) വൈകിട്ട് അഞ്ച് മണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തും.ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവൻഷൻ മന്ത്രി റോഷി അഗസററ്യൻ ഉദ്ഘാടനം ചെയ്യും.ജോസ്.കെ.മാണി എം.പി.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി., എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, എ. വി .റ സൽ, അഡ്വ.വി.കെ.സന്തോഷ്കുമാർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, എം.ടി.കുര്യൻ, ബെന്നി മൈലാടൂർ, പി.എം.ജോസഫ്, ബാബു.കെ.ജോർജ്‌, ടോബിൻ കെ.അലക്സ്, അഡ്വ.ജോസ്…

  • പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

    പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

    കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് പ്രചരണരംഗം പുരുഷന്മാരുടെ കുത്തകയായിരുന്നതൊക്കെ പഴങ്കഥ. ഇപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ കടപ്ലാമറ്റത്ത് കണ്ട കാഴ്ച അതാണ്. ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ടൗണിലടക്കം പോസ്റ്റർ പ്രചരണം നടത്തുന്നു. തോമസ് ചാഴികാടനുവേണ്ടിയാണ് വനിതകളുടെ പ്രവർത്തനം. വനിതകളുടെ സംഘത്തിൽ ജനപ്രതിനിധികളും സംഘടനാഭാരവാഹികളുമുണ്ട്.വനിത കോൺഗ്രസ്-എം നിയോജകമണ്ഡലം സെക്രട്ടറി ജീനാ സിറിയക്, മണ്ഡലം പ്രസിഡന്റ് ജയ്‌മോൾ റോബർട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചരണം നടത്തിയത്. ……

Got any book recommendations?


error: Content is protected !!